Thursday, 27 December 2018

പച്ചയായ ലോകം

കേരളത്തിന്റെ ഒരു കോണിൽ നിന്നും ലോകത്തെ അറിയാൻ പുറപ്പെട്ടു ഞാൻ. ഭാഷയറിയില്ല, ദേശമറിയില്ല, ദിക്കുമറിയില്ല, അറിവുള്ളതോരിത്തിരി മലയാളവും ഒരൽപം മനോധൈര്യവും... നാനാ ഭാഷക്കാർ, വേഷക്കാർ, വിവിധമായ സംസ്കാരങ്ങൾ എന്നിവയാൽ മനുഷ്യ നിർമ്മിതമാമീ ലോകത്തു ഞാൻ കണ്ടതൊക്കെയും വെറും മനുഷ്യനെ, പച്ചയായ മനുഷ്യനെ.... ഭാഷ വേണ്ടാത്ത വിവേചനമില്ലാത്ത മനുഷ്യനെ മനുഷ്യനായി കാണുന്ന ലോകത്തെ......

മടിയനായ സൂര്യൻ

ആര് പറഞ്ഞു സൂര്യൻ കൃത്യനിഷ്ഠയുള്ള ആളാണെന്നു... ഏയ് ഒരിക്കലുമല്ല എട്ടു മണിവരെ കിടന്നുറങ്ങും വൈകിട്ട് നാല് ആകുമ്പോഴേക്കും ആള് ഡ്യൂട്ടിയും നിർത്തി പോയിട്ടുണ്ടാവും.... ഓവർലോഡ് മൊത്തം പാവം ചന്ദ്രനാ.  ഒരാറുമാസത്തേക്കു.... 

Monday, 24 December 2018

വ്യത്യസ്തമായ ലോകം

കവിതകളുടെ ലോകത്തു 
ഞാനെന്നോ നീയെന്നോ 
എന്നൊന്നില്ല...
അവിടെ അലങ്കാരങ്ങളും 
വ്യഞ്ജനങ്ങളും വൃത്തവും 
വ്യാകരണങ്ങളും മാത്രം...

Sunday, 23 December 2018

വ്യക്തിയും സ്വാതന്ത്ര്യവും

വ്യക്തി സ്വാതന്ത്ര്യമാകാം 
എന്നാൽ, തനിക്കു ചുറ്റുമുള്ള 
സമൂഹത്തെയും മാനിക്കുന്നവനാണ് 
യഥാർത്ഥ മനുഷ്യൻ...
അവനിൽ വ്യക്തിയും സ്വാതന്ത്ര്യവും 
ഒന്നായി ഭവിച്ചിരിക്കുന്നു.. 

പ്രണയം

മഴയെ നീ വിന്നിലേക്കു
ഉതിർന്നിരുന്നില്ലായിരുന്നുവെങ്കിൽ 
ഞാനൊരു ധൂമകേതുവായി 
വാനിലേക്കുയരുമായിരുന്നു

നിശബ്ദ ധ്വനി

മനസ്സിൽ കൊറിയ വാക്കുകൾ 
വരികളായി പുസ്തകത്താളിൽ 
വിടരുമ്പോൾ, ആത്മാവിൻ
ശബ്‌ദമായി മാറുന്നു

കയ്യടി നേടിയ പോസ്റ്റുകൾ